എസ്.എൻ.ഡി.പി ദേവമംഗലം ശാഖാ ഭരണസമിതി, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, ബാലജനയോഗം, മൈക്രോയൂണിറ്റ് എന്നിവയുടെ സംയുക്ത യോഗം നാട്ടിക യൂണിയൻ ബാലജനയോഗം കോ-ഓർഡിനേറ്റർ പ്രകാശ് കടവിൽ ഉദ്ഘാടനം ചെയ്യുന്നു.
കയ്പമംഗലം: എസ്.എൻ.ഡി.പി ദേവമംഗലം ശാഖാ ഭരണസമിതി, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, ബാലജനയോഗം, മൈക്രോയൂണിറ്റ് എന്നിവയുടെ സംയുക്ത യോഗം ചേർന്നു. നാട്ടിക യൂണിയൻ ബാലജനയോഗം കോ-ഓർഡിനേറ്റർ പ്രകാശ് കടവിൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ ബാലജനയോഗം ഭാരവാഹികളായ ശ്രീലക്ഷ്മി, സ്വർണ, അനൂഷ എന്നിവരെ റോസാ പൂക്കൾ നൽകി അനുമോദിച്ചു. ബാലജനയോഗം കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഗുരുവിന്റെ നിഴലിൽ 2 എന്ന പേരിൽ ഏകദിന സഹവാസക്യാമ്പ് മേയ് 27ന് നടത്താൻ തീരുമാനിച്ചു. ചാലക്കുടി ഗുരുദേവ മൂവ്‌മെന്റ് ഇന്ദ്രസേനൻ ക്യാമ്പ് നയിക്കും. ശാഖാ പ്രസിഡന്റ് ടി.വി. വിശ്വംഭരൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.എസ്. പ്രദീപ്, രാജി ശ്രീധരൻ, ടി.എം. രാധാകൃഷ്ണൻ, റിതിക സ്‌നേഹൻ, സിദ്ധാർത്ഥൻ, ടി.എം. മുരളി, സാന്തിഷ്, കെ.ആർ. സത്യൻ, ഇന്ദിര രാജഗോപാൽ എന്നിവർ സംസാരിച്ചു.