pankiduthavar
എസ്.എൻ.ഡി.പി യോഗം പനങ്ങാട് ശാഖാ വാർഷിക പൊതുയോഗത്തിന്റെ ഗുരുദേവ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണത്തിന്റെയും സദസ്.

കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം പനങ്ങാട് ശാഖാ വാർഷിക പൊതുയോഗവും 170-ാമത് ഗുരുദേവ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരണവും നടന്നു. കൊടുങ്ങല്ലൂർ യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ബി. മോഹനൻ അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ, ശാഖാ സെക്രട്ടറി എം.വി. സുധൻ, വൈസ് പ്രസിഡന്റ് കെ.എസ്. പ്രകാശ് എന്നിവർ സംസാരിച്ചു. ദാസൻ അയിനിപ്പുള്ളി ചെയർമാനും അജയകുമാർ പൊയ്യാറ വൈസ് ചെയർമാനും സെക്രട്ടറി സുധൻ മണക്കാട്ട് കൺവീനറുമായി 51 അംഗ 170-ാമത് ഗുരുദേവ ജയന്തി ആഘോഷക്കമ്മിറ്റി രൂപീകരിച്ചു.