rd
മെറ്റൽ വിരിച്ച മാർ ഗ്രിഗോറിയോസ് റോഡ്

കുന്നംകുളം: പഴഞ്ഞി ഹൈസ്‌കൂളിനു സമീപം മാർ ഗ്രിഗോറിയോസ് റോഡിൽ മെറ്റൽ വിരിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ടാറിംഗ് നടത്താത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. ചെറിയ മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്ന റോഡാണ് ഇത്. വെള്ളക്കെട്ട് ഒഴിവാക്കാൻ ടാറിംഗ് നടത്തുന്നതിനായ് മെറ്റൽ വിരിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. ഈ റോഡ് ടാർ ചെയ്യണമെന്നും കാന നിർമിക്കണമെന്നും ആവശ്യം ശക്തമാകുകയാണ്. റോഡിൽ വിരിച്ച മെറ്റലും യാത്രക്കാർക്ക് ദുരിതമാവുകയാണ്. ഇരുചക്രവാഹനങ്ങൾ മെറ്റലിൽ കയറി മറിയുന്ന അവസ്ഥയാണ്. റീ ടാറിങ് നടത്തണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ കാന നിർമിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഏകദേശം 20 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് ഇത്. റീ ടാറിഗും കാന നിർമാണവും നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി കാട്ടകാമ്പാൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. ബി.ജെ.പി കുന്നംകുളം മണ്ഡലം സെക്രട്ടറി പി. ജെ. ജെബിൻ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജു പട്ടിത്തടം, രജീഷ് ഐന്നൂർ, സുനീഷ് പെരുന്തുരുത്തി, പി.കെ. സാജു എന്നിവർ നേതൃത്വം നൽകി.