ചാലക്കുടി: കേരളം ദൈവത്തിന്റെ സ്വന്തം നാടായത് പ്രകൃതി സൗന്ദര്യത്താൽ മാത്രമല്ലെന്നും മഹാരഥന്മാർ നവോത്ഥാനത്തിന്റെ വിത്തുകൾ ഈ മണ്ണിൽ ഉഴുതുമറിച്ചതു കൊണ്ടുകൂടിയാണെന്ന് മന്ത്രി കെ.രാജൻ. കലാസാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഫാസ് നൃത്തസംഗീത വിദ്യാലയം പനമ്പിള്ളി രാഘവ മേനോൻ പുരസ്‌കാരം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എബി ജോർജ്ജ് പനമ്പിള്ളി രാഘവ മേനോന്റെ ഛായാചിത്ര അനാച്ഛാദനം ചെയ്തു. ഫാസ് പ്രസിഡന്റ് അഡ്വ.ബിജു.എസ് ചിറയത്ത്, ംവിധായകൻ സുന്ദർദാസ്, രക്ഷാധികാരി അന്നമനട ബാബുരാജ്, സി.ശശിധരൻ, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സരേഷ്, നഗരസഭ അംഗം എം.എം അനിൽകുമാർ, സരേഷ് യു.ജി.മേനോൻ, ബി.വി. ജൂലിസ്, സദാനന്ദൻ എന്നിവർ സംസാരിച്ചു. യോഗാനന്തരം നൃത്തസംഗീത കലാവിരുന്നും നടന്നു.