puzha

ചാലക്കുടി: അതിരപ്പിള്ളിക്കടുത്ത് കണ്ണൻകുഴിയിൽ പുഴയിൽ കുളിച്ചുകൊണ്ടിരുന്ന വിനോദ സഞ്ചാരികൾക്ക് നേരെ കാട്ടാനകളുടെ ആക്രണം. ആളുകൾ പെട്ടെന്ന് ഓടിപ്പോയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. നാട്ടുകാർ ഉൾപ്പെടെ ഇരുപതോളം ആളുകളാണ് കണ്ണൻകുഴി തോട് ചേരുന്ന പുഴയുടെ ഭാഗത്ത് കുളിച്ചുകൊണ്ടിരുന്നത്. പുഴയുടെ ഓരം ചേർന്നെത്തിയ അഞ്ചാനകൾ ഇവരുടെ അടുത്തേയ്ക്ക് പാഞ്ഞടുത്തു. ഇതിനിടെ പ്രദേശവാസികൾ ഉച്ചത്തിൽ ബഹളം വച്ചു. പുഴയിലുണ്ടായിരുന്നവർ ഉടനെ പാറപ്പുറത്തേയ്ക്ക് ഓടിക്കയറി. എല്ലാവരും ഉച്ചത്തിൽ ബഹളം വച്ചതോടെ ആനക്കൂട്ടം തിരിച്ചുപോകുകയായിരുന്നു.