കൊടുങ്ങല്ലൂർ: പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിലും, ഈ വിഭാഗത്തിന്റെ പരാതികളിലും ശക്തമായ സത്വര നടപടികളെടുക്കാൻ പൊലീസ് തയ്യാറാകണമെന്ന് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഒഫ് എസ്.സി/എസ്.ടി ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് സന്തോഷ് കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷന് മുമ്പിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് ബാലൻ തൃത്താല അദ്ധ്യക്ഷനായി. വിമൻസ് വിംഗ് സംസ്ഥാന പ്രസിഡന്റ് ഹൈക്കോടതി അഡ്വ. ശാന്തമ്മ, സംസ്ഥാന ട്രഷറർ ലീല സതീഷ്, ജോയിന്റ് സെക്രട്ടറി സുമതി ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശർമിള സുമേഷ് സ്വാഗതവും സി.എസ്. സുമേഷ് നന്ദിയും പറഞ്ഞു.