തൃശൂർ: വർഷങ്ങളായി ലഭിക്കുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള എൻ.ജി.ഒ സംഘ് ജില്ലാ സമ്മേളനം. പങ്കാളിത്ത പെൻഷൻ അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന ട്രഷറർ ടി. ദേവാനന്ദൻ ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സെക്രട്ടറി നേതു തിരുവെങ്കിടം മുഖ്യ പ്രഭാഷണം നടത്തി.
എൻ.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് കളരിക്കൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ജയൻ പൂമംഗലം, ആർ.എസ്.എസ് വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ, ഫെറ്റോ ജില്ലാ പ്രസിഡന്റ് കെ.കെ. ഗിരീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം ബി.എം.എസ് സംസ്ഥാന സമിതി അംഗം കെ. വിജയനും ജില്ലാ കൗൺസിൽ യോഗം എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. വിശ്വകുമാറും ഉദ്ഘാടനം ചെയ്തു.