ചെറുതുരുത്തിയിൽ വൻ ലഹരിവേട്ട
ചെറുതുരുത്തി: ചെറുതുരുത്തിയിൽ 11,000ത്തോളം നിരോധിത പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകൾ പിടികൂടി. ബംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് ഇന്നോവ കാറിൽ ചാക്കിലാക്കി കൊണ്ടുവന്നതാണ് ചെറുതുരുത്തി പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ 3.20 ഓടെ കൊച്ചിൻ പാലത്തിന് സമീപം വച്ച് കാർ പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പനമണ്ണ പഴനിക്കാവിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. 5 ലക്ഷം രൂപയിലധികം വില മതിപ്പുള്ളതാണ് ലഹരിവസ്തുക്കൾ. ചെറുതുരുത്തി എസ്.ഐ: കെ.ആർ. വിനു, എ.എസ്.ഐ: പി.ജെ. സാജൻ, പൊലീസുകാരായ വിജയൻ, ശ്രീകാന്ത്, സനൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.