കൊടുങ്ങല്ലൂർ: എറിയാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ സ്റ്റുഡന്റ്‌സ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. കുട്ടികളുടെ മനസ്സിനിണങ്ങുന്നതും ഗുണമേന്മയുള്ളതുമായ പഠനോപകരണങ്ങൾ മിതമായ വിലയിൽ മാർക്കറ്റിൽ ലഭിക്കും. സ്റ്റുഡന്റ്‌സ് മാർക്കറ്റിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. സക്കീർ ഹുസൈൻ, ബാങ്ക് ഡയറക്ടർമാരായ പി.എ. മുഹമ്മദ് സഗീർ, കെ.ആർ. റാഫി, പി.കെ. ഹരിദാസ്, നജീബ് റഹ്മാൻ, അജേഷ് തൈത്തറ, ലിഷ സുരേഷ്, വാസന്തി ശശി, ബാങ്ക് സെക്രട്ടറി എ.എസ്. റാഫി, സി.പി. തമ്പി തുടങ്ങിയർ സംബന്ധിച്ചു. ബാഗ്, പുസ്തകങ്ങൾ, കുടകൾ തുടങ്ങി എല്ലാത്തരം പഠനോപകരങ്ങൾക്കും സ്‌കൂൾ സ്റ്റേഷണറികൾക്കും 15 ശതമാനം മുതൽ നാൽപ്പത് ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു.