കൊടുങ്ങല്ലൂർ : മാടവന ഗാന്ധിനഗർ ഗുരുദേവ മരണാനന്തര ധനസഹായ സംഘം വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് അഭിലാഷ് വെള്ളാശ്ശേരി അദ്ധ്യക്ഷനായി. സെക്രട്ടറി എം.സി. രാജേഷ്, ഇ.എൻ. സുരേഷ്, എം.എസ്. അനശ്വരൻ, എൻ.എസ്. ലെനിൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അഭിലാഷ് വെള്ളാശ്ശേരി (പ്രസിഡന്റ്), എൻ.എസ്. ലെനിൻ (വൈസ് പ്രസിഡന്റ്), എം.സി. രാജേഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.