കഴിമ്പ്രം ശാർക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന കാവടിയാട്ടം.
എടമുട്ടം: കഴിമ്പ്രം ശാർക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. രാവിലെ അഭിഷേകം, മലർ നിവേദ്യം, മഹാഗണപതി ഹോമം, ഉഷപൂജ, ശീവേലി, കാവടി അഭിഷേകം, ഉച്ചപൂജ, നവകം, പഞ്ചഗവ്യം, രുദ്രാഭിഷേകം, തുടർന്ന് ക്ഷേത്ര നടയിൽ പീലി കാവടി, പൂക്കാവടി, നാദസ്വരം, തകിൽ എന്നിവയുടെ അകമ്പടിയോടെ കാവടിയാട്ടം നടന്നു. ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് എഴുന്നെള്ളിപ്പ്, രാത്രി അത്താഴപൂജ, ഭസ്മാഭിഷേകം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തി മുഖ്യ കാർമ്മികനായി. ക്ഷേത്രം പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി ഷാജ് ശാർക്കര, വൈസ് പ്രസിഡന്റ് പ്രജീഷ് ശാർക്കര, ട്രഷറർ ഹേമന്ത് ശാർക്കര, ജോയിന്റ് സെക്രട്ടറി ഷാജി ശാർക്കര തുടങ്ങിയവർ നേതൃത്വം നൽകി.