തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു. രാവിലെ ശീവേലി നടന്നു. നെട്ടിശ്ശേരി രാജേഷ് മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അകമ്പടിയായി. ദേവസ്വം ശിവകുമാർ ഭഗവാന്റെ സ്വർണക്കോലം വഹിച്ചു. സന്ധ്യയ്ക്ക് ദീപാരാധന നടന്നു. തൃപ്രയാർ രമേശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം നടന്നു. ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.