കൊടുങ്ങല്ലൂർ : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇത്തവണയും ഉജ്ജ്വല വിജയം കരസ്ഥമാക്കി പി. വെമ്പല്ലൂർ ശ്രീസായ് വിദ്യാഭവൻ. 11 വർഷത്തെ വിജയ പാരമ്പര്യം നിലനിറുത്തി 100% വിജയം കൈവരിച്ച് ശ്രീസായ് വിദ്യാഭവൻ ചരിത്രം ആവർത്തിച്ചു. പരീക്ഷയെഴുതിയ കുട്ടികളിൽ എം.ജി. ദേവനന്ദ 94% മാർക്കോടെ സ്‌കൂൾ ടോപ്പറും എല്ലാ വിഷയങ്ങളിലും എ വൺ നേടി. 93% മാർക്കോടെ അക്ഷയ കെ. ബിജു, ദേവനന്ദ ശ്രീജിത്ത് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 90% ത്തിന് മുകളിൽ ധനുഷ് കൃഷ്ണ എസ്. നായക് (93), കെ.പി. നിവേദിത (92), കെ.ആർ. വിനായക് രതീഷ് (92), എം.എസ്. ശ്രീലക്ഷ്മി (92), മുഹമ്മദ് അഷറഫ് (91), ടി. ശ്രേയ മേനോൻ (91), എ.എം. അതുല്യ (90), വൈശാഖ് എസ്. നായർ (90), പി.എസ്. അബിൻ (90) എന്നിവർ ഉന്നത വിജയം നേടി. 74 % കുട്ടികൾ ഡിസ്റ്റിംഗ്ഷനും 26% കുട്ടികൾ ഉന്നത ഫസ്റ്റ് ക്ലാസും കൈവരിച്ചു. തിളക്കമാർന്ന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെയും വിജയം കൈവരിച്ച കുട്ടികളെയും മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു. കൊടുങ്ങല്ലൂർ : അക്കാഡമിക വർഷത്തെ പന്ത്രണ്ട്, പത്താം തരം പരീക്ഷകളിൽ പ്രൗഢോജ്ജ്വല വിജയം നേടി അമൃത വിദ്യാലയം. 100 % വിജയം സ്വന്തമാക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു. പന്ത്രണ്ടാം ക്ലാസിൽ 73 ശതമാനം ഡിസ്റ്റിംഗ്ഷനും 27 ശതമാനം ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. പന്ത്രണ്ടാം തരത്തിൽ സയൻസിൽ നിരഞ്ജന ജ്യോതിഷ്, കൊമേഴ്‌സിൽ നേഹ മുഹമ്മദ് ഇക്ബാൽ എന്നിവർ യഥാക്രമം 97.2%, 87.2 % മാർക്കും പത്താം തരത്തിൽ സി.ആർ. ഇഷ മുഴുവൻ വിഷയങ്ങളിലും എ വൺ നേടി 97.6 % മാർക്കോടെ ഒന്നാമതെത്തി. കൂടാതെ നിരഞ്ജന ജ്യോതിഷ് കെമിസ്ട്രിയിലും ആർ. ശ്രീരാം ബിസിനസ് സ്റ്റഡീസിലും, വി.എസ്. കൃഷ്ണാമൃത മലയാളത്തിലും 100% മാർക്ക് നേടി. വി.എസ്. കൃഷ്ണാമൃത, അഭിഷേക് ജോർജ് സാബു, കെ. ദേവിക ബാബു എന്നിവർ മുഴുവൻ വിഷയങ്ങളിലും എ വൺ നേടി വിജയം കൂടുതൽ തിളക്കമാർന്നതാക്കി.