തൃശൂർ: തിരുവനന്തപുരം കളക്ടർ നടത്തിയ ധിക്കാരപരമായ നടപടികളെ വിമർശിച്ചെന്ന കുറ്റം ആരോപിച്ച് ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കലിനെതിരെയുള്ള പ്രതികാര നടപടികൾ റദ്ദാക്കണമെന്ന് കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. എംപ്ലോയീസ് ഫെഡറേഷൻ 33-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ചേർന്ന സംസ്ഥാന പ്രസിഡന്റ് എസ്. രാജാമണി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.ഒ. ജോയ്, ടി.സി. മോഹൻ ചന്ദ്രൻ, വിനു പി. മോഹൻ, ജെ. ബിജു , സിബി വി.ഐ, യദു കൃഷ്ണൻ, മനു എം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.