aso

തൃശൂർ: കേരളത്തിലെയും ലക്ഷദ്വീപിലെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ വാർഷിക പ്രവർത്തന അവലോകനവും 2024- 25 ലെ പദ്ധതി രൂപീകരണവും സംബന്ധിച്ച യോഗം കാർഷിക സർവകലാശാലയിൽ നടത്തി. വി.സി ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്തു. സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജേക്കബ് ജോൺ അദ്ധ്യക്ഷനായി. ഭക്ഷ്യോത്പാദന രംഗം ആഗോള തലത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികളായ കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യധാന്യങ്ങളിൽ നിന്നുള്ള ഊർജ്ജ ഉത്പാദനം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഡോ. വെങ്കടസുബ്രഹ്മണ്യൻ, ഡോ. പ്രഭുകുമാർ, ഡോ. ശ്രീവത്സൻ ജെ. മേനോൻ, തൃശൂർ കെ.വി.കെ. മേധാവി ഡോ. മേരി റജീന എന്നിവർ പ്രസംഗിച്ചു.