fire

ചാലക്കുടി: പരിയാരം കൊന്നക്കുഴിയിൽ റബർ പുകപ്പുര കത്തി നശിച്ചു. ഒ.പി.പത്രോസ് ആൻഡ് എസ്റ്റേറ്റിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അഗ്‌നിബാധ. ഏകദേശം ഒന്നര ടൺ ഒട്ടുപാൽ കത്തിനശിച്ചു. പുകയിടുന്നതിനിടയിലായിരുന്നു തീപിടിത്തം. അസി. സ്റ്റേഷൻ ഓഫീസർ കെ.സി.മുരളിയുടെ നേതൃത്വത്തിൽ ചാലക്കുടി അഗ്‌നിശമന വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബിജു ആന്റണി, സേനാംഗങ്ങളായ ടി.ഡി.ദീപു, സി.ജയകൃഷ്ണൻ, അനിൽ മോഹൻ, പി.എം.മനു, നിഖിൽ കൃഷ്ണൻ, കെ.അരുൺ, ശ്യാം മോഹൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.