തൃശൂർ: ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന ഭയമാണ് ഇന്ത്യയെ ഭരിക്കുന്നതെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ കാവ്യശിഖ നടത്തിയ വിത സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രാെഫ. വി.കെ. വിജയൻ അദ്ധ്യക്ഷനായി. ചിത്രപ്രദർശനം ലളിതകലാ അക്കാഡമി സെക്രട്ടറി ബാലമുരളീകൃഷ്ണ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ പി.എസ്. വിജോയ്, ക്യാമ്പ് ഡയറക്ടർ ഡോ. സി. രാവുണ്ണി , വി.ഡി. പ്രേമപ്രസാദ്, എം.എൻ. വിനയകുമാർ, ആർട്ടിസ്റ്റ് ഗായത്രി, തലയിൽ മനോഹരൻ നായർ തുടങ്ങിയവർ സംസാരിച്ചു. അശോകൻ ചരുവിൽ, ഡോ. എസ്.കെ. വസന്തൻ, പ്രൊഫ. കെ.വി. രാമകൃഷ്ണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, വർഗീസാന്റണി, പി.ടി. കുഞ്ഞുമുഹമ്മദ്, വി.കെ. ശ്രീരാമൻ, ഫ്രാൻസിസ് നൊറോണ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തി. നൂറിലേറെ അംഗങ്ങൾ പങ്കെടുത്തു. ജയറാം വാഴൂർ, ഗീത. ടി, ശ്രീജ വിധു, റീബ പോൾ, അപർണ അനീഷ്, ദർശന, സി.ജി. രേഖ തുടങ്ങിയവർ നേതൃത്വം നല്കി.