തൃശൂർ: എൻ.സി.പി (എസ്) ജില്ലാ നേതൃത്വയോഗം സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. നെഹ്റുവിയൻ തത്വങ്ങളെ തമസ്‌കരിച്ച് രാജ്യത്ത് മുതലാളിത്ത വ്യവസ്ഥ നടപ്പിലാക്കിയ നരേന്ദ്ര മോദി, തിരഞ്ഞെടുപ്പിന്റെ ഒരോ ഘട്ടവും കഴിയുമ്പോഴും കൂടുതൽ പരിഭാന്ത്രിയിലാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ പൂരം ഭാവിയിൽ കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് ദേവസ്വങ്ങൾക്ക് ഭരണകൂടങ്ങൾ എല്ലാവിധ സഹായവും നൽകി പിന്തുണയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസീസ് അദ്ധ്യക്ഷയായി. പി.കെ. രാജൻ മാസ്റ്റർ, അബ്ദുൽ റസാഖ് മൗലവി, സലോമി, വേണു വെണ്ണറ, സുരേഷ് കുമാർ, ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.