അന്തിക്കാട്: മാദ്ധ്യമങ്ങൾ മോദിക്ക് വേണ്ടി ദാസ്യപ്പണി ചെയ്യുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതുതായി നിർമ്മിച്ച വി.കെ. വാസു സ്മാരക സി.പി.ഐ അന്തിക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം. ജനം ഇടതുപക്ഷത്തെ പാർലമെന്റിലെത്തിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. മുൻമന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. വി.കെ. ദാമോദരൻ സ്മാരക ഹാൾ മന്ത്രി കെ. രാജനും വി.ആർ. മദനൻ ജനസേവാകേന്ദ്രം ദേശീയ കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു. നിർമ്മാണവുമായി സഹകരിച്ചവരെ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ ആദരിച്ചു.
വി.കെ. വാസു, വി.ആർ. മദനൻ, വി.കെ. ദാമോദരൻ എന്നിവരുടെ ഫോട്ടോ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സി.സി. മുകുന്ദൻ എം.എൽ.എ, ടി.ആർ. രമേഷ് കുമാർ എന്നിവർ അനാച്ഛാദനം ചെയ്തു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കെ.കെ. പ്രദീപ്, സി.കെ. കൃഷ്ണകുമാർ, ജീന നന്ദൻ, ഷീന പറയങ്ങാട്ടിൽ, എൻ.കെ. സുബ്രഹ്മണ്യൻ, ടി.കെ. മാധവൻ കെ.എം. ജയദേവൻ തുടങ്ങിയവർ സംസാരിച്ചു.