അന്തിക്കാട്: ശ്രീനാരായണ ഗുരുദേവൻ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ ദീപപ്രതിഷ്ഠാ ആഘോഷം ഇന്നും 104-ാമത് പ്രതിഷ്ഠാ ദിനാഘോഷം നാളെയും ആഘോഷിക്കും. ഇന്ന് വൈകിട്ട് ഏഴിന് ആലപ്പി വിജയൻ അവതരിപ്പിക്കുന്ന വേദാന്ത കൃതികളുടെയും ഗുരുദേവ കൃതികളുടെയും അദ്ദേഹത്തിന്റെ സ്വന്തം കൃതികളുടെയും സംഗീത ആവിഷ്‌കാരം അവതരിപ്പിക്കും. ആദ്ധ്യാത്മിക ഗാന പ്രഭാഷണവും നടക്കും. 16ന് രാവിലെ ആറിന് മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, 9.30ന് ശിവഗിരി മഠം അദൈ്വതാനന്ദ സ്വാമികൾ നയിക്കുന്ന ശ്രീനാരായണ ധർമ്മ പ്രഭാഷണം, ജപം, ധ്യാനം എന്നിവയും 11.45ന് മഹാഗുരു പൂജയും തുടർന്ന് വിശേഷാൽ പ്രതിഷ്ഠാദിന അന്നദാനവുമുണ്ടാകും.