1

തൃശൂർ: എക്‌സൈസ് വിമുക്തി മിഷൻ, കുടുംബശ്രീ, ഡ്രീം പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാർക്കായി സംഘടിപ്പിച്ച ദ്വിദിന ശില്പശാല സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ സരിത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിമുക്തി ഹെൽപ് ലൈൻ നമ്പറുകൾ അടങ്ങിയ ബോധവത്കരണ കാർഡുകളുടെ പ്രകാശനവും നടന്നു. അസി എക്‌സൈസ് കമ്മിഷണറും വിമുക്തി ജില്ലാ മാനേജരുമായ പി.കെ. സതീഷ്, സൈക്കോതെറാപിസ്റ്റ് സിജി ആന്റണി എന്നിവർ ക്ലാസുകൾ നയിച്ചു. ഡ്രീം പദ്ധതി സംസ്ഥാന കോ- ഓർഡിനേറ്റർ അനൂപ് രാജ് അദ്ധ്യക്ഷനായി. ജില്ലാ കോഓഡിനേറ്റർ ഫെമി സെബാസ്റ്റ്യൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ- ഓ‌ർഡിനേറ്റർ കെ.കെ. പ്രസാദ്, സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ടി.എൽ. ബീന, വിമുക്തി ജില്ലാ കോ- ഓഡിനേറ്റർ ഷഫീഖ് യൂസഫ് എന്നിവർ സംസാരിച്ചു. സെന്റ് മേരീസ് കോളേജ് സോഷ്യൽ വർക്ക് വകുപ്പ് മേധാവി സ്റ്റെഫി ഫ്രാൻസിസ് മോഡറേറ്ററായി.