കൊടുങ്ങല്ലൂർ : ബൈപാസിലെ ക്രോസിംഗ് ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുംവരെ സി.ഐ. ഓഫീസ് സിഗ്നൽ ജംഗ്ഷനിലെ ദേശീയപാത നിർമ്മാണ പ്രവൃത്തികൾ നിറുത്തിവയ്ക്കാൻ നഗരസഭ വിളിച്ചു ചേർത്ത യോഗം ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ബൈപാസിലെ സി.ഐ. സിഗ്‌നൽ ജംഗ്ഷനിൽ നടന്നുവരുന്ന നിർമ്മാണ പ്രവൃത്തികൾക്കെതിരെ നാട്ടുകാരിൽ പ്രതിഷേധം ഉയർന്നതോടെ പ്രശ്‌നം ചർച്ച ചെയ്യാൻ നഗരസഭ വിളിച്ചുചേർത്തു യോഗത്തിലാണ് തീരുമാനം. സി.ഐ ഓഫീസ് ജംഗ്ഷനിൽ ക്രോസിംഗ് അനുവദിക്കുക, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് വിസ്തൃതമായ കാന നിർമ്മിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേർന്നത്.
നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്. കൈസാബ്, ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, ഒ.എൻ. ജയദേവൻ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കൗൺസിലർമാരായ രശ്മി ബാബു, പരമേശ്വരൻകുട്ടി, ധന്യ ഷൈൻ, രശ്മി ബാബു, നഗരസഭാ സെക്രട്ടറി വൃജ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.സി. വിപിൻ ചന്ദ്രൻ, കെ.പി. സുനിൽകുമാർ, വേണു വെണ്ണറ, എലിവേറ്റഡ് ഹൈവേ കർമ്മസമിതി നേതാക്കളായ അഡ്വ. കെ.കെ. അൻസാർ, പി.ജി. നൈജി, ഡോ. കെ.പി. സുമേധൻ, ഡോ. സജിത്, സുശീൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ