1

തൃശൂർ: വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ അതിരപ്പള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കാൻ വൈദ്യതി ബോർഡിലെ ഒരു വിഭാഗം ശ്രമം നടത്തുന്നതായി യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി. ഈ ശ്രമത്തെ പ്രകൃതിസ്നേഹികളും സുസ്ഥിര വികസനം ആഗ്രഹിക്കുന്നവരും എതിർക്കണമെന്നും സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. അഡ്വ. സി.എ. നന്ദകുമാർ, പ്രൊഫ. എസ്. അജയൻ, അഷറഫ് കുരുവട്ടൂർ, എ.പി. കുഞ്ഞാമു, ജയൻ നീലേശ്വരം, മഹേഷ് മാണിക്യം, അജിത നമ്പ്യാർ, ജിതേഷ് കണ്ണപുരം, സതീഷ് ചളിപ്പാടം, സോമൻ താമരക്കുളം, കെ.എ. സുധി.,രാജു കൃഷ്ണൻ, അനീഷ് ചീരാൽ, എൻ.സി. നമിത തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.