തൃശൂർ: ഹാർമണി സ്‌കൂൾ ഒഫ് മ്യൂസിക്കിന്റെ നേതൃത്വത്തിൽ ഇന്നുമുതൽ 19 വരെ സാഹിത്യ അക്കാഡമി ഹാളിൽ സംഗീതോത്സവം നടത്തുമെന്ന് ഡയറക്ടർ ജിമ്മി മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. എം.ഡി. പോളി അദ്ധ്യക്ഷനാകും. റിയാസ് അബ്ദുൾ മോഡറേറ്ററായിരിക്കും. ഉച്ചയ്ക്ക് രണ്ടിന് സംഗീതാർച്ചന. നാലിന് ഹാർമണി 26 വർഷം ഡോക്യുമെന്ററി എന്നിവയുണ്ടാകും. 17ന് ബിഷപ്പ് ടോണി നീലങ്കാവിൽ ഗുരുസന്ദേശം നൽകും. 18ന് രാവിലെ 10ന് ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കു മാത്രമായി പ്രത്യേക സംഗീതപരിപാടി അരങ്ങേറും.
വാർത്താസമ്മേളത്തിൽ ഡോ. എ.എം. മണിലാൽ, പ്രൊഫ. സി.എ. ഇനാശു, പി.ജെ. ഡിക്‌സൺ എന്നിവരും പങ്കെടുത്തു.