1

തൃശൂർ: റെയിൽവേ സമരത്തിന്റെ 50 ാം വാർഷികം 18 ന് തൃശൂരിൽ ആചരിക്കും. സാഹിത്യഅക്കാഡമി ഹാളിൽ റെയിൽവേ സമരപോരാളിയും സോഷ്യലിസ്റ്റുമായ രഘു താക്കൂർ ഉദ്ഘാടനം ചെയ്യും. തമ്പാൻ തോമസ് അദ്ധ്യക്ഷനാകും. 74ൽ അഖിലേന്ത്യാ റെയിൽവെ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിന് ശേഷമാണ് ജീവനക്കാർക്ക് ശമ്പളവർദ്ധനയടക്കമുള്ള ആനുകൂല്യം ലഭിച്ചത്. സമരത്തെ തുടർന്ന് 10,300 പേരെയാണ് പിരിച്ചുവിട്ടതെന്ന് എച്ച്.എം.എസ് ജില്ലാസെക്രട്ടറി കെ.എസ് ജോഷി ചൂണ്ടിക്കാട്ടി. തൃശൂരിലും കൊച്ചിയിലും റെയിൽവേ ക്വാർട്ടേഴ്‌സുകളിൽ നിന്നും പലരെയും കുടിയിറക്കിയിരുന്നു. രാവിലെ 10 ന് എസ്.ആർ.എം.യു ഭാരവാഹി എസ്.ഗോപീകൃഷ്ണ പതാകയുയർത്തും. കെ.ജി.സുനിൽകുമാർ, ലിജോ ചെറിയാൻ, ബിജു കെ.നായർ, ഇ.കെ.ശ്രീനിവാസൻ, ടോമി മാത്യു, ജി.ഷാനവാസ് എന്നിവർ സംസാരിക്കും