ch
പെരുമ്പിള്ളിശ്ശേരി ഭുവനേശ്വരി ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് എഴുന്നെള്ളിപ്പ്.

ചേർപ്പ് : പെരുമ്പിള്ളിശ്ശേരി ഭുവനേശ്വരി ക്ഷേത്രത്തിൽ ഉത്സവം ആഘോഷിച്ചു. ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, പ്രസാദ ഊട്ട്, എഴുന്നെള്ളിപ്പ്, നാദസ്വരം, ദീപാരാധന, തായമ്പക, പെരുമ്പിള്ളിശേരി പടിഞ്ഞാറെ സെന്ററിൽ നിന്ന് കാവടിയാട്ടം, എഴുന്നെള്ളിപ്പ്, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, മേളം എന്നിവയുണ്ടായിരുന്നു. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു