munno

തൃശൂർ: ജൂൺ മൂന്നിന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ ജില്ലാതലയോഗം സ്‌കൂൾ പരിസരത്തും ശുചിത്വം ഉറപ്പാക്കാൻ നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അദ്ധ്യക്ഷനായി. മുന്നൊരുക്കങ്ങൾ സമയബന്ധിതമായി തീർക്കാനും നിർദ്ദേശിച്ചു. ഇതിന് പ്രത്യേക യോഗം ചേരണം. എല്ലാ സ്‌കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്‌നസ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. നിറുത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ്, സ്‌കൂളിലേയ്ക്കുള്ള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകൾ, കമ്പികൾ എന്നിവ മാറ്റണം. എ.ഡി.എം ടി.മുരളി, റഹിം വീട്ടിപറമ്പിൽ, ജയപ്രകാശ് പൂവത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.