തൃശൂർ: കോട്ടയത്ത് കടുത്തുരുത്തി മാഞ്ഞൂർ വഴിയരികിൽ നിന്ന പ്ലാവ് ഉണക്കിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യാനെത്തിയ പരിസ്ഥിതി പ്രവർത്തക കുസുമം ജോസഫിനെതിരെ വധ ഭീഷണി മുഴക്കിയ വ്യവസായിക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് കലാ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകർ.
വ്യവസായിയുടെ സ്ഥാപനത്തെ കുറ്റപ്പെടുത്തുന്ന ഇടപെടലുകൾ സംഘാടകരുടെയോ കുസുമത്തിന്റേയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വഴിയരികിൽ നിന്ന മരം ഉണങ്ങിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും മേധ പട്കർ, എസ്.പി. ഉദയകുമാർ, മീര സംഘമിത്ര, എം.എൻ കാരശ്ശേരി, കെ.സച്ചിദാനന്ദൻ എന്നിവർ സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു.