g

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം ഹോസ്പിറ്റൽ പ്രസിഡന്റ് എം.പി. ജാക്‌സൺ ഉദ്ഘാടനം ചെയ്യുന്നു.

നടവരമ്പ്: ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം വിവിധ കലാപരിപാടികളോടെ നടന്നു. ഹോസ്പിറ്റൽ പ്രസിഡന്റ് എം.പി. ജാക്‌സൺ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ നഥാനിയേൽ തോമസ് നഴ്‌സസ് ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ ഇൻചാർജ് ജിനി ജോയ് നഴ്‌സസ്ദിന സത്യവാചകം ചൊല്ലിക്കൊടുത്തു. ഹോസ്പിറ്റൽ വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരൻ, സെക്രട്ടറി കെ. വേണുഗോപാൽ, നഴ്‌സിംഗ് മാനേജർ മിനി ജോസഫ്, അസിസ്റ്റന്റ് നഴ്‌സിംഗ് മാനേജർ സിജി, മാനേജർ ജി. മധു തുടങ്ങിയവർ പങ്കെടുത്തു. ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഴ്‌സുമാരുടെ ഗാനാലാപനവും നഴ്‌സിംഗ് വിദ്യാർത്ഥിനികളുടെ ഫ്‌ളാഷ് മോബും അരങ്ങേറി.