തൃശൂർ : ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) തൃശൂർ വെസ്റ്റ് ഡിവിഷൻ സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.എം.ഷിറാസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് സി.എസ്.രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷൈലിഷ്.പി.പി, ജില്ലാ സെക്രട്ടറി സി.ഡി.ജോമി , ഫ്രാക്ഷൻ സെക്രട്ടറി ഭാസി, ഷീജ എം.കെ, മഹേഷ് കുമാർ എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി സി.എം.സുമേഷ്, രഞ്ജിത്ത് കുമാർ, സി.എം.സുമേഷ്, തോമസ് സി.എൽ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ : സി.എസ്.രമേഷ് കുമാർ (പ്രസി.), സി.എം.സുമേഷ് (സെക്ര.) , കെ.കെ.രാജി (ട്രഷ.).