മാള: നടൻ മാള അരവിന്ദന്റെ ഒമ്പതാം ചരമ വാർഷികവും അനുസ്മരണവും 'അരവിന്ദ സ്മരണ 2024' എന്ന പേരിൽ നാളെ ഉച്ചതിരിഞ്ഞ് 3.30ന് മാള പഞ്ചായത്ത് ഹാളിൽ നടക്കും. മാള അരവിന്ദൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ഇന്ദ്രൻസ് മുഖ്യാതിഥിയാകും. മാള അരവിന്ദൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. രാജു ഡേവിസ് പെരേപ്പാടൻ അദ്ധ്യക്ഷനാകും. സംസ്ഥാന അവാർഡുകൾ നേടിയ അനിൽ മാളയെ നടൻ ഇന്ദ്രൻസ് പൊന്നാട അണിയിച്ച് ആദരിക്കും. വാർത്താസമ്മേളനത്തിൽ ഡോ. രാജു ഡേവിസ് പെരേപ്പാടൻ, ഷാന്റി ജോസഫ് തട്ടകത്ത്, കിഷോർ അരവിന്ദ്, ഡേവിസ് പാറേക്കാട്ട്, പി.യു. വിൽസൺ, ക്ലീഫി കളപ്പറമ്പത്ത് എന്നിവർ അറിയിച്ചു.