sangadaka-samithi

ഭാസ്‌കര സ്മൃതി സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.എൻ. ദേവിപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : പി. ഭാസ്‌കരന്റെ സ്മരണാർത്ഥം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ജൂൺ ഒന്നിന് കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാളിൽ സംഘടിപ്പിക്കുന്ന ഭാസ്‌കര സ്മൃതി വിജയിപ്പിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.എൻ. ദേവിപ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, കാദർ പട്ടേപ്പാടം, മുസ്താക്ക് അലി, എം.എസ്. മോഹൻദാസ്, യു.കെ. സുരേഷ് കുമാർ, കെ.കെ. ഹരീഷ്‌കുമാർ, ഉണ്ണി പിക്കാസോ, ടി.സി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ചെയർമാൻ ടി.കെ. ഗീത, കൺവീനർ മുസ്താക്ക് അലി (കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി), ട്രഷറർ എം.എസ്. മോഹൻദാസ് (കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.