തൃശൂർ: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനും തൃശൂർ സാന്ത്വനവും സംയുക്തമായി വനിതകൾക്കായി 50% സാമ്പത്തിക സഹായത്തോടെയുള്ള തയ്യൽ മെഷീൻ വിതരണം സംഘടിപ്പിച്ചു. കാത്തലിക് സെന്ററിൽ നടന്ന ചടങ്ങിൽ കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്തു. 100 വനിതകൾക്കാണ് തയ്യൽ മെഷീൻ വിതരണം ചെയ്തത്. പവർ മെഷീൻ, ടേബിൾ ടോപ്പ് മെഷീൻ, എംബ്രോയ്ഡറി മെഷീൻ, അമ്പർല മെഷീൻ, സിംഗിൾ മെഷീൻ എന്നിങ്ങനെ വിവിധതരത്തിലുള്ള യന്ത്രങ്ങൾ വിതരണം ചെയ്തു. സാന്ത്വനം ഡയറക്ടർ ഫാ. ജോയ് മൂക്കൻ അദ്ധ്യക്ഷനായി. അസോ. ഡയറക്ടർ ഡോ. ഫാ. ജോസ് വട്ടക്കുഴി, അസി. ഡയറക്ടർ ഫാ. ഡിക്‌സൺ കൊളംമ്പ്രത്ത്, പ്രോജക്ട് കോ - ഓർഡിനേറ്റർ സി.ജി. സ്മരിയ, പങ്കെടുത്തു.