തൃശൂർ: വിദ്യാർത്ഥികൾക്കായി കേരള കാർഷിക സർവകലാശാലയിൽ കേരള കാർഷിക സർവകലാശാല സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും, കാർഷിക കോളേജ് വെള്ളാനിക്കരയിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അവധിക്കാല ക്യാമ്പിന്റെ രജിസ്‌ട്രേഷന് തുടക്കം. കുട്ടികൾക്ക് അടിസ്ഥാന കൃഷി പാഠങ്ങൾ പകർന്നു കൊടുക്കുക എന്നതാണ് ലക്ഷ്യം. ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. മേയ് 27 മുതൽ 29 വരെ വെള്ളാനിക്കരയിലെ കർഷകഭവനിൽ വച്ചാണ് 'കുഞ്ഞോളങ്ങൾ' എന്ന ക്യാമ്പ് നടക്കുന്നത്. 1500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്: 0487 2371104.