പഴുവിൽ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും കർഷക സംഘം ഏരിയ കമ്മിറ്റി അംഗവുമായ രാജു തൈപറമ്പിൽ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ചാഴൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ജില്ലാ കർഷകമോർച്ച ജനറൽ സെക്രട്ടറി അഭിലാഷ് കണ്ടാരംതറ ഷാൾ അണിയിച്ച് രാജു തൈപറമ്പിലിന് ബി.ജെ.പി അംഗത്വം നൽകി. ബി.ജെ.പി പ്രസിഡന്റ് ഷാജി കളരിക്കൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അജിത്ത് പട്ടത്ത്, വൈസ് പ്രസിഡന്റ് സജീവൻ ഞാറ്റുവെട്ടി, ഷാജു പി.ആർ, ഷിനോജ് ഞാറ്റുവെട്ടി, സന്തോഷ് കാരാത്ര, അജിറ്റ് പാണ്ടാരിക്കൽ, ഷൈലൻ വെള്ളാനി, പ്രേമൻ കണ്ടംകുളത്തി, രജിത്ത് രാജൻ ഇയ്യാനി, അനീഷ് സി.എം. തുടങ്ങിയവർ പങ്കെടുത്തു.
.