ചേർപ്പ്: പെരുമ്പിള്ളിശ്ശേരി ചങ്ങരയിൽ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠാദിനം 19ന് ആഘോഷിക്കും. രാവിലെ ആറിന് മഹാമൃത്യുഞ്ജയ ഹോമത്തിനും പ്രതിഷ്ഠാദിന ചടങ്ങുകൾക്കും വെങ്ങല്ലൂർ രാമചന്ദ്രൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. 22ന് നരസിംഹജയന്തി ആഘോഷത്തോട് അനുബന്ധിച്ച് രാവിലെ മുതൽ കണ്ണമംഗലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ലക്ഷാർച്ചന ആരംഭിക്കും. വൈകീട്ട് 6.30ന് വെങ്ങല്ലൂർ കേരളൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നരസിംഹാവതാരത്തെക്കുറിച്ച് പ്രഭാഷണം, ഭക്തർക്ക് പ്രസാദഭക്ഷണ വിതരണം എന്നിവയുണ്ടാകും.