ചേർപ്പ്: പടിഞ്ഞാറെ പെരുമ്പിള്ളിശേരി രാമപുരം ശ്രീരാമ മഹാവിഷ്ണു ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനാഘോഷം 22, 23, 24 തീയതികളിൽ ആഘോഷിക്കും. 22ന് വൈകീട്ട് 5.30ന് എണ്ണ സമർപ്പണം ആവണേങ്ങാട്ട് കളരി അഡ്വ. എ.യു. രഘുരാമപണിക്കർ നിർവഹിക്കും. രാത്രി 7.30ന് നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി, 23ന് രാത്രി 7.30ന് പഴുവിൽ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ, പ്രതിഷ്ഠാദിനമായ 24ന് രാവിലെ ആറുമുതൽ വിശേഷാൽ പൂജകൾക്ക് കണ്ണമംഗലത്ത് വാസുദേവൻ നമ്പൂതിരി നേതൃത്വം നൽകും. തുടർന്ന് ജാതിമത ഭേദമന്യേ അഞ്ചിനും പത്തിനും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്ക് ഉണ്ണിഊട്ട് നടത്തും. 11.30 മുതൽ ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ടും ക്ഷേത്രത്തിൽ നടക്കുമെന്ന് ക്ഷേത്രസംരക്ഷണ സമിതി ട്രസ്റ്റ് പ്രസിഡന്റ് കണ്ണംമംഗലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്, സെക്രട്ടറി പി. കൃഷ്ണനുണ്ണി, അംഗങ്ങളായ പി. ശങ്കരനാരായണൻ, പി. ബാബു, പഞ്ചായത്ത് അംഗം പ്രിയലത പ്രസാദ്, എൻ. രജനി എന്നിവർ അറിയിച്ചു.