മാള: വെണ്ണൂർ ആലത്തൂർ ഗ്രാമീണ വായനശാല കലാകായിക മത്സരങ്ങൾ 25, 26 തീയതികളിൽ ആലത്തൂർ സെന്ററിൽ നടക്കും. 25ന് രാവിലെ ഒമ്പതിന് കായിക മത്സരങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാലഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ആലത്തൂർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് സി.വി. ഷാനവാസ് മുഖ്യാതിഥിയാകും. 26ന് വൈകിട്ട് പൊതുസമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.ഡി. പോൾസൺ ഉദ്ഘാടനം ചെയ്യും. വായനശാലാ പ്രസിഡന്റ് ജിൻഷിത്ത് ശശിധരൻ അദ്ധ്യക്ഷനാകും.ത്രിതല പഞ്ചായത്ത് അംഗങ്ങളായ യു.എ. ജോർജ്, ലളിത ദിവാകരൻ, ആനി ആന്റു, സുനിത സജീവൻ, ഫാ. ജോജോ നെടുംപറമ്പിൽ, ഇ.വി. വിനീഷ്, കെ.കെ. മുരുകൻ എന്നിവർ പ്രസംഗിക്കും. സമ്മേളനശേഷം കൈകൊട്ടിക്കളി, നൃത്തസന്ധ്യ, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും.