പെരിങ്ങോട്ടുകര: ദേവസ്ഥാനം വിഷ്ണുമായ സ്വാമി ക്ഷേത്രത്തിലെ വൈശാഖ മാസത്തിലെ കളമെഴുത്ത് പാട്ടുത്സവം 18, 19 തീയതികളിലായി ആഘോഷിക്കും. ഇന്ന് വൈകീട്ട് തായമ്പക, വിഷ്ണുമായ സ്വാമിയുടെ പുറത്തേക്കുള്ള എഴുന്നെള്ളത്ത് എന്നിവ നടക്കും. പഞ്ചവാദ്യത്തോടെ എഴുന്നെള്ളത്ത് സമാപിക്കും. 19ന് രാവിലെ മഹാരൂപക്കളമെഴുത്ത്, ഉച്ചയ്ക്ക് രൂപക്കളത്തിൽ ന്യത്തം, സന്ധ്യക്ക് തിരിച്ചെഴുന്നെള്ളത്ത് എന്നിവ നടക്കും.