ചാലക്കുടി: കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘാടക സമിതി ഓഫീസ് തുറന്നു. ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ റവ.ഫാ.അനൂപ് പുതുശ്ശേരി അദ്ധ്യക്ഷനായി.
ടി.ജെ.സനീഷ്‌കുമാർ ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നിർമ്മിക്കുന്ന ഫാ.ജോസ് സെയിൽസ് ഗോൾഡൻ ജൂബിലി മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണ ഫണ്ടിലേക്ക് ജോസ് പാണാടനിൽ നിന്നും ആദ്യ സംഭാവന സ്‌കൂൾ മാനേജർ ഫാ.അനൂപ് പുതുശ്ശേരി സ്വീകരിച്ചു. മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, വാർഡ കൗൺസിൽ ബിന്ദു ശശികുമാർ, പ്രിൻസിപ്പാൾ ഫാ.ജോസ് താണിക്കൽ, അഡ്വ.കെ.എസ്.സുഗതൻ എന്നിവർ പ്രസംഗിച്ചു.