തൃശൂർ : അരണാട്ടുകര തരകൻസ് ഹൈസ്‌കൂളിലെ 1978 എസ്.എസ്.എൽ.സി ബാച്ച് 46 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേർന്നു. കൊടൈക്കനാലിലെ ഗോപു നന്തിലത്തിന്റെ വില്ലയിൽ മേയ് 3 മുതൽ 5 വരെയായിരുന്നു സംഗമം. പൂർവ വിദ്യാർത്ഥികളായ ഗോപു നന്തിലത്ത്, ഫാ. ഡേവിസ് ചിറമ്മൽ, മുൻ വികാരി ജനറൽ ഫാ.ജോർജ് കൊമ്പാറ, മുൻ കൗൺസിലർ ഫ്രാൻസിസ് തെറാട്ടിൽ, ജോസ് കെ.ടി, പോൾസൺ കാട, ജോസ് സി.ഐ, ഡോ.ജോൺസൺ കണ്ണൂക്കാടൻ തുടങ്ങി 40 പേർ സംഗമത്തിൽ പങ്കെടുത്തു. ബാച്ചിലെ ആർക്കും ജീവിതത്തിനും ചികിത്സയ്ക്കും ഒരു പ്രയാസവും ഉണ്ടാകാതിരിക്കാൻ ഇൻഷ്വറൻസ് പദ്ധതിക്കും സാമ്പത്തിക സഹായ പദ്ധതിക്കും രൂപം കൊടുത്തു.