പാവറട്ടി : ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് (ഐ.എഫ്.എസ്.ഇ) വാർഷികാഘോഷത്തിന്റെ ഭാഗമായി 50 ഓളം പ്രകൃതി സംരക്ഷണ പ്രവർത്തകരെ ദേശീയ അവാർഡ് നൽകി ആദരിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ കാർബൺ ന്യൂട്രൽ ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. പദ്മശ്രീ മീനാക്ഷിയമ്മ ഗുരുക്കൾ, പദ്മശ്രീ എ.കെ. കുഞ്ഞോൽ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ഐ.എഫ്.എസ്.ഇ പ്രസിഡന്റ് കെ. ഗണേശൻ അധ്യക്ഷത വഹിച്ചു. തമിഴ്നാട് റിട്ട. ഡി.സി.പി. മണിവർണ്ണൻ എ, എ.ഐ.എം.എ.എ. ചെയർമാൻ ഡോ. വെങ്കഡേഷ് , കാലാവസ്ഥാ വിദഗ്ദ്ധൻ ഡോ. ഗോപകുമാർ ചോലയിൽ, അമേരിക്കൻ വനിത ട്രീവ പടറ്റ്, കേരള കലാമണ്ഡലം തുള്ളൽ വിഭാഗം മേധാവി മോഹനകൃഷ്ണൻ , അഡ്വ. പരമേശ്വരൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ തൃശൂർ സി. അച്യുത മേനോൻ ഗവണ്മെന്റ് കോളേജ് അധ്യാപകനായ ഡോ. ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ടിനും പ്രകൃതിസംരക്ഷണത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം സമ്മാനിച്ചു.