1

തൃശൂർ: സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നിന്ന് റേഷൻ കാർഡ് ഉടമകൾക്ക് മാസം തോറും നൽകിയിരുന്ന പത്തുകിലോ അരി വിഹിതം, അഞ്ച് കിലോയാക്കി കുറച്ച അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്ന് എൻ.സി.പി (എസ്) തൃശൂർ നിയോജക മണ്ഡലം നേതൃയോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മോഹൻദാസ് എടയ്ക്കാടൻ അദ്ധ്യക്ഷനായി. വിശാലാക്ഷി മല്ലിശ്ശേരി, പി.എസ്.പി. നസീർ, എം. ഗിരീശൻ, സി.ആർ. സജിത്ത്, സലീം, വിജിത, ഷിബു ജോൺ, സുശീൽ കുമാർ, എ.സി. വിനുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.