അന്നമനട : വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വനിതാസംഗമവും വനിതാ സബ് കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡന്റ് രാജു വർഗീസ് അദ്ധ്യക്ഷനായി. ചാലക്കുടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഐ. ബാലഗോപാലൻ മാസ്റ്റർ മുഖ്യാതിഥിയായി. ജോർജ് ഊക്കൻ, ആനി ആന്റു, സുനിത സജീവൻ, സി.ജി. ജിതിൻ, സൻസി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സിന്ധു ഷിബു (രക്ഷാധികാരി), സൻസി വർഗീസ് (പ്രസിഡന്റ്), ഫിൽജ ജിയോ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.