suchikarnam
മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ചന്തപ്പുര ബസ് സ്റ്റാൻഡിൽ ചെയർപേഴ്‌സൺ ടി.കെ. ഗീത ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : നഗരത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചന്തപ്പുരയിലെ നഗരസഭാ ബസ് സ്റ്റാൻഡും സമീപ പ്രദേശങ്ങളും നഗരത്തിലെ റോഡുകളിലെ മാലിന്യം നീക്കം ചെയ്തുമാണ് ശുചീകരണം ആരംഭിച്ചത്. നഗരത്തിലെ വിവിധ കാനകളുടെ ശുചീകരണവും മാലിന്യം നീക്കം ചെയ്യലും ആഴ്ചകൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. കാനകളിലേക്ക് ഹോട്ടലുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും മലിനജലം ഒഴുക്കിവിടുന്നവർക്കെതിരെ പിഴ ചുമത്തി ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ഗീത നിർവഹിച്ചു. മുൻ നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. എൽസി പോൾ, എം.യു. ഷിനിജ, പി.എൻ. വിനയചന്ദ്രൻ, ഇ.ജെ. ഹിമേഷ്, ചന്ദ്രൻ കളരിക്കൽ, സി.എസ്. സുവിന്ദ്, എൻ.കെ. വ്രജ എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന, സാനിറ്റേഷൻ തൊഴിലാളികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

പ്രവർത്തനങ്ങൾ ഇവ