class
സുമേധ സ്‌കോളർഷിപ്പ് പരീക്ഷയും അവബോധ ക്ലാസും ശാന്തിപുരത്ത് ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ കുട്ടികൾക്കായി കയ്പമംഗലം മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സുമേധ സ്‌കോളർഷിപ്പ് പരീക്ഷയും അവബോധ ക്ലാസും ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഈ പരീക്ഷയിൽ ഏറ്റവും മികച്ച സ്‌കോർ നേടുന്ന കുട്ടികൾക്ക് വിദഗ്ദ്ധ അക്കാഡമികളിൽ സൗജന്യ പരിശീലനം നൽകും. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി ക്യാൻ എൻജിവിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷയായി. പി.എ. നൗഷാദ്, ജീന ജയിംസ്, അബ്ദുൾ കലാം, പി.ആർ. ഗോപിനാഥൻ, അബ്ദുറഹിമാൻ, ടി.എസ്. രാജേന്ദ്രൻ, അഖിൽ കുര്യൻ, ടി.എസ്. സജീവൻ, സജിത എന്നിവർ സംസാരിച്ചു.