1

തൃശൂർ: കേരള വനം വികസന കോർപറേഷന്റെ വനഭൂമിയിൽ യൂക്കാലി, അക്കേഷ്യ , മാഞ്ചിയം മരങ്ങൾ നടുന്നതിനുള്ള നീക്കത്തിൽ നിന്നും വനം വകുപ്പ് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രി എ.കെ. ശശിന്ദ്രന്, ടി.എൻ പ്രതാപൻ എം.പി കത്തയച്ചു. കെ.എഫ്.ഡി.സി എം.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് മേധാവി ഇത്തരം മരങ്ങൾ നടാനായി ഉത്തരവിറക്കിയത്. കാട്ടിൽ നിന്നും മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതിന് കാരണമായേക്കാവുന്ന ഈ തീരുമാനം മലയോരജനതയ്ക്ക് ഭീഷണിയാണ്. യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നത് നിരോധിച്ച് 2017ൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 2021ൽ സർക്കാർ വനനിയമം പ്രഖ്യാപിച്ചപ്പോൾ ഇത്തരം മരങ്ങൾ വെട്ടിമാറ്റി തദ്ദേശീയ ഇനങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും എം.പി. ചൂണ്ടിക്കാട്ടി.