1

തൃശൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 20ന് കൂടിക്കാഴ്ച നടത്തുന്നു. റിലേഷൻഷിപ്പ് ഓഫീസർ, ടെലി മാർക്കറ്റിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഏജൻസി ഡെവലപ്‌മെന്റ് മാനേജർ, ലൈഫ് അഡ്വൈസർ, ഫിനാൻഷ്യൽ ബിസിനസ് അസോസിയേറ്റ്, എലൈറ്റ് ഇൻഷ്വറൻസ് മാനേജർ, അസോസിയേറ്റ് ഏജൻസി പാർട്ണർ, ഫിനാൻഷ്യൽ അഡ്വൈസർ എന്നിവയാണ് ഒഴിവുകൾ. പങ്കെടുക്കുന്നവർ സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായി 250 രൂപ അടച്ച് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എല്ലാ പ്രവൃത്തി ദിവസങ്ങളിലുമുണ്ട്. ഫോൺ: 9446228282.