acc
അപകടത്തിൽ പരിക്കേറ്റ യുവതിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു


കുന്നംകുളം : പാറേമ്പാടത്ത് കെ.എസ്.ആർ.ടി.സി ബസ് റോഡിലെ കുഴിയിൽ വീണ് ബസസിലെ യാത്രക്കാർക്ക് പരിക്ക്.

ചങ്ങരംകുളം നന്നംമുക്ക് സ്വദേശികളായ കൊട്ടാരത്ത് വീട്ടിൽ ഉദയന്റെ ഭാര്യ ദീപ (42 ) മകൾ അതുല്യ (12 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം.തൃശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് പാറേമ്പാടത്തു വെച്ച് റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. കുഴിയിൽ വെള്ളം കെട്ടി നിന്നതിനാൽ ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതിനാലും ബസസിലെ യാത്രക്കാർ ഉറക്കത്തിലായതിനാലും യാത്രക്കാർ സീറ്റിൽ നിന്നും ഉയർന്നു പൊങ്ങി താഴെ തലയിടിച്ച് വീണാണ് പരിക്കേറ്റത്. മഴ പെയ്തതോടെ കുന്നംകുളം മുതൽ പെരുമ്പിലാവ് വരെയുള്ള മേഖലകളിലെ റോഡിൽ വൻ കുഴികൾ രൂപപ്പെട്ടിട്ടുള്ളതായി നാട്ടുകാർ ആരോപിച്ചു.