അന്തിക്കാട്: മണലൂർ പഞ്ചായത്തിന്റെ മാലിന്യ മുക്ത കേരളം മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നടത്താറുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് പെരുമ്പുഴ പാടശേഖര പരിസരത്ത് തുടക്കം കുറിച്ചു. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജിഷ സുരേന്ദ്രൻ അദ്ധ്യക്ഷയായി. പുഷ്പ വിശ്വംഭരൻ, ബീന സേവിയർ, കവിത രാമചന്ദ്രൻ, ജിഷ മുഹമ്മദ്, രാജകുമാർ, ശാലിനി, രശ്മി, രജിത, പി.ജെ.എം.എസ് കണ്ടശ്ശാംകടവ്, എസ്.എൻ.ജി.എസ്.എച്ച്.എസ് കാരമുക്ക് സ്‌കൂളുകളിലെ എൻ.എസ്.എസ് വളണ്ടിയേഴ്‌സ്, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ യജ്ഞത്തിൽ പങ്കുചേർന്നു. മഴക്കാലപൂർവ ശുചീകരണങ്ങളുടെ ഭാഗമായി എല്ലാ വാർഡുകളിലും ശുചീകരണ യജ്ഞങ്ങൾ നടത്തണമെന്നും എല്ലാ വീടുകളിലും പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.